തന്നേക്കാള്‍ കൂടുതല്‍ തുക കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങള്‍ എഴുതിയെടുത്തിട്ടുണ്ടെന്ന് മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം - തനിക്ക് കണ്ണട വാങ്ങാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വലിയ തുക ചെലവാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മന്ത്രി ആര്‍ ബിന്ദു. തന്നേക്കാള്‍ കൂടുതല്‍ തുക കണ്ണട വാങ്ങാനായി പ്രതിപക്ഷ അംഗങ്ങള്‍ എഴുതിയെടുത്തിട്ടുണ്ടെന്ന് മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാരായ ടി ജെ വിനോദ് 31,600 രൂപയും എല്‍ദോസ് കുന്നപ്പള്ളി 35,842 രൂപയും കണ്ണട വാങ്ങാനായി സര്‍ക്കാരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അവര്‍ പറഞ്ഞു. കണ്ണട വാങ്ങുന്നത് നിയമസഭാ സമാജികര്‍ക്കുള്ള അവകാശമാണ്. അതിനെ മഹാ അപരാധമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരള വര്‍മ കോളേജ് തെരഞ്ഞെടുപ്പില്‍ താന്‍ ഇടപെട്ടിട്ടില്ല. കെ എസ് യുവും മഹിളാ കോണ്‍ഗ്രസും ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്നും മന്ത്രി വിമര്‍ശിച്ചു. 

 

Latest News