സ്വയംഭോഗം ചെയ്യുന്നത് വീഡിയോ ചിത്രീകരിച്ച് സഹപ്രവർത്തകർക്ക് അയച്ച മാനേജർക്ക് സസ്‌പെൻഷൻ

ന്യൂയോർക്ക്- കട്ടിലിൽ കിടന്ന് സ്വയംഭോഗം ചെയ്യുന്നത് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് സഹപ്രവർത്തകർക്ക് അയച്ച സംഭവത്തിൽ അമേരിക്കയിൽ മാനേജറെ സസ്‌പെന്റ് ചെയ്തു. കൻസാസ് സിറ്റി മാനേജർ ഡഗ് ഗെർബറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇയാൾ തനിച്ച് ചിത്രീകരിച്ച വീഡിയോ ഇ-മെയിലിലൂടെ നിരവധി പേർക്ക് ലഭിച്ചിരുന്നു. അതേസമയം, ആരാണ് ക്ലിപ്പ് അയച്ചത് എന്ന കാര്യം വ്യക്തമല്ല. ഗെർബറിന്റെ ഓൺലൈൻ പെരുമാറ്റം തുറന്നുകാട്ടാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ഈ സംശയാസ്പദവും കത്തോലിക്കാവിരുദ്ധവുമായ ആചാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ തുറന്നുകാട്ടാൻ ഞങ്ങൾ മടിക്കുന്നില്ല എന്നുമാണ് വീഡിയോ അയച്ചത് എന്ന് കരുതുന്നയാൾ വിശദീകരിച്ചത്. 
അനുമതിയില്ലാതെ ഇത്തരം ലൈംഗിക വസ്തുക്കൾ പങ്കിടുന്നത് വിലക്കുന്ന സംസ്ഥാന നിയമപ്രകാരം ഗെർബർ കേസിൽ പ്രതിയാകും. സിറ്റി കൗൺസിൽ അടിയന്തര യോഗത്തിലാണ് ഗെർബറിനെ സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചത്. ഇദ്ദേഹത്തിന് പകരം മറ്റൊരാളെ മാനേജറായി നിയമിക്കുകയും ചെയ്തു.
 

Latest News