ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

തൃശൂര്‍ - ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ചന്ദ്രശേഖരന്‍ എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്. രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷ് ആണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. 25 വര്‍ഷമായി ആനക്കോട്ടയില്‍ നിന്ന് പുറത്തിറക്കാതിരുന്ന ആനയെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു.  മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെയും അക്രമവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയില്‍ നിന്ന് പുറത്തിറിക്കാതിരുന്നത്.

 

Latest News