കെ വി തോമസിന് മടുത്തു, ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് പ്രതികരണം

കൊച്ചി - ലോകസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവേ ഇനിയൊരു തെരഞ്ഞെടുപ്പ് ഗോദയിലേക്കില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ദല്‍ഹിയില്‍ കേരള സര്‍ക്കാറിന്റെ പ്രതിനിധിയുമായ കെ വി തോമസ്. തീരുമാനം നേരത്തെ എടുത്തതാണ്. ഇനി ഒരു പാര്‍ലമെന്ററി ലൈഫ് ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും ഇത് തന്റെ തീരുമാനമാണെന്നും കെ വി തോമസ് വ്യക്തമാക്കി. എറണാകുളം ഉള്‍പ്പെടെയുള്ള 20 സീറ്റുകളിലും ഇടതുമുന്നണിക്ക് നല്ല സാധ്യതയുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലാതെ പോയെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി.

 

 

 

Latest News