മലപ്പുറത്തെ സി.പി.എം നേതാവ് ബസില്‍ ഉപദ്രവിച്ചത് ആണ്‍കുട്ടിയെ, പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍.
മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെയാണ് ജില്ലാ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തത്.  ബസ് യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പോലീസാണ് പോക്‌സോ കേസ് എടുത്തത്.  കോഴിക്കോട് നല്ലളം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചായിരുന്നു സംഭവം. ബസ് യാത്രയ്ക്കിടെ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി.
പോക്‌സോ നിയമത്തിലെ ഏഴ്, എട്ടു വകുപ്പുകളാണ് സിപിഎം നേതാവിനെതിരെ ചുമത്തിയത്.

 

Latest News