VIDEO മാം, പ്രാക്ടിക്കല്‍ കാണിക്കൂ; ലൈംഗിക പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി ബയോളജി അധ്യാപിക

ന്യൂദല്‍ഹി-വിദ്യാര്‍ഥിനിയുടെ അനുചിതമായ ലൈംഗിക പരാമര്‍ശം നേരിട്ട ബയോളജി അധ്യാപിക തക്ക മറുപടി നല്‍കി. രക്ഷിതാ സിംഗ് ബംഗാര്‍ എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനിയുടെ ചോദ്യത്തിന് മറുപടി നല്‍കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.
കുഞ്ഞുങ്ങള്‍ എങ്ങനെ ജനിക്കുന്നു എന്നതിന്റെ പ്രായോഗിക ഉദാഹരണം നല്‍കാനാണ് ഒരു വിദ്യാര്‍ഥിനി തന്നോട് ആവശ്യപ്പെട്ടതെന്ന് ബംഗാര്‍ പറഞ്ഞു. തനിക്ക് പ്രായോഗിക പരിജ്ഞാനമില്ലെന്നും അമ്മയുടെ സഹായം തേടണമെന്നുമാണ് മറുപടി നല്‍കിയതെന്ന് അധ്യാപിക പറഞ്ഞു.
ഇത്തരം ചോദ്യങ്ങളും അഭിപ്രായങ്ങളും പറയുന്നവര്‍ അതിനു മുമ്പ് സ്വന്തം അമ്മയെയും മകളെയും സഹോദരിയെയും കുറിച്ച് ചിന്തിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നീറ്റ് പരീക്ഷ പാസാകുന്നതിന് മുമ്പ് തന്നെ വിദ്യാര്‍ഥിനി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറാകാന്‍ പോകുകയാണെന്നും അവര്‍ പറഞ്ഞു. വീഡിയോയുടെ അടിക്കുറിപ്പില്‍, ബംഗാര്‍ സമാനമായ മറ്റൊരു സംഭവവും പങ്കിട്ടു. പഠിപ്പിക്കാന്‍ തുടങ്ങിയ സമയത്തുണ്ടായ സംഭവം വല്ലാതെ വിഷമിപ്പിച്ചുവെന്നും ക്ലാസ്സ് റദ്ദാക്കേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
ഒരു അധ്യാപിക എന്ന നിലയില്‍, പഠിപ്പിക്കുക മാത്രമല്ല, അവരെ  മികച്ച മനുഷ്യരാകാന്‍ സഹായിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്ന്  എപ്പോഴും കരുതുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ഓണ്‍ലൈന്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ വ്യക്തിപരമായി ഇത്തരം കമന്റുകള്‍ ലളിതമായെടുത്ത്  മറുപടി നല്‍കാറില്ലെന്നും അവര്‍ പറഞ്ഞു.
ഇത്തരം അഭിപ്രായങ്ങള്‍ കാരണം പല അധ്യാപികമാരും ജാലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കുറിച്ചു.
ധാരാളം സമൂഹമാധ്യമ ഉപയോക്താക്കള്‍ അധ്യാപികയെ പിന്തുണച്ച് രംഗത്തെത്തി.

 

Latest News