ഗാസ- ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ യുദ്ധങ്ങളിലൊന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്ന ഗാസ മുനമ്പിലെ പത്രപ്രവര്‍ത്തകര്‍ നിരന്തരവും ആസന്നവുമായ മരണ ഭീഷണിയിലാണ് എന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് മുന്നറിയിപ്പ് നല്‍കി.
'ഗാസ മുനമ്പിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരിടവും സുരക്ഷിതമല്ല. അവര്‍ തുറന്ന സ്ഥലത്തായാലും ആശുപത്രികള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പ്രസ് ടെന്റുകളില്‍ പ്രവര്‍ത്തിച്ചാലും അവരുടെ വീടുകളില്‍ പ്രിയപ്പെട്ടവരോടൊപ്പമായിരുന്നാലും താല്‍ക്കാലിക ഷെല്‍ട്ടറുകളിലായാലും മരണം അവരെ പിന്തുടരുന്നു- ആര്‍.എസ്.എഫ് പറഞ്ഞു.
ഒക്‌ടോബര്‍ 7 മുതല്‍ നാല്‍പ്പത്തിയൊന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സംഘം റിപ്പോര്‍ട്ട് ചെയ്തു, ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 36 ഫലസ്തീന്‍ റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്.
ഗാസയിലെ ഏജന്‍സ് ഫ്രാന്‍സ്പ്രസ് ബ്യൂറോയുടേതടക്കം 50ലധികം മാധ്യമ സ്ഥാപനങ്ങള്‍ ഇസ്രായില്‍ ആക്രമണത്തില്‍ പൂര്‍ണമായും ഭാഗികമായോ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ആര്‍.എസ്.എഫ് അറിയിച്ചു.