Sorry, you need to enable JavaScript to visit this website.

സ്വപ്‌ന ജോലിക്ക് എങ്ങനെ തയാറെടുക്കാം; ശിൽപശാല നടത്തി സിജി റിയാദ് ചാപ്റ്റർ

സിജി റിയാദ് ചാപ്റ്റർ 'നിങ്ങളുടെ സ്വപ്‌ന ജോലിക്ക് എങ്ങനെ തയാറെടുക്കാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽനിന്ന്.

റിയാദ്- 'നിങ്ങളുടെ സ്വപ്‌ന ജോലിക്ക് എങ്ങനെ തയാറെടുക്കാം' എന്ന വിഷയത്തിൽ സിജി റിയാദ് ചാപ്റ്റർ ശിൽപശാല സംഘടിപ്പിച്ചു. പങ്കാളികൾക്ക് അവരുടെ സ്വപ്‌ന ജോലികൾ എങ്ങനെ പിന്തുടരാമെന്നും നേടാമെന്നും സംബന്ധിച്ച വിലയേറിയ ഉൾക്കാഴ്ചകളും പ്രായോഗിക ഉപദേശങ്ങളും നൽകാനാണ് ശിൽപശാല ലക്ഷ്യമിട്ടത്.
സിജിയുടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്. റിയാദിലെ പെപ്പർ ട്രീ റെസ്റ്റോറന്റിലെ കോൺഫറൻസ് ഹാളിലാണ് പരിപാടി നടന്നത്. വിവിധ മേഖലകളിൽ നിന്നു പ്രൊഫഷണലുകൾ അവരുടെ സ്വപ്‌ന ജോലികൾക്കായി തയാറെടുക്കാൻ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഉൾക്കാഴ്ചയുള്ളതും പ്രചോദിപ്പിക്കുന്നതുമായ ഒരു ശിൽപശാലയായി മാറി. കോർപറേറ്റ് പരിശീലകനായ അഫ്സൽ അലി.കെ വിഷയം അവതരിപ്പിച്ചു. 
സിജി കുവൈത്ത് ചാപ്റ്ററിന്റെ ചെയർമാനും ഡെൽറ്റ 4 ജി.ടി.സി.സി കുവൈത്ത് സി.ഇ.ഒയുമാണ് അഫ്‌സൽ അലി. തന്റെ സംവേദനാത്മക പ്രവർത്തനങ്ങളാൽ അവതരണത്തിലുടനീളം അദ്ദേഹം സദസ്സിന് അവസരം കൈമാറി. ഒരാളുടെ കരിയർ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വ്യക്തി, ഏത്  ജോലിക്കു ഉതകുന്നതാണെന്നു സ്വയം മനസ്സിലാക്കുക, ആകർഷകമായ ഒരു സി.വി തയാറാക്കുക, ജോലി തിരയൽ തന്ത്രങ്ങൾ, അഭിമുഖത്തിന് എങ്ങനെ തയാറെടുക്കണം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം പരിചയപ്പെടുത്തി. കൂടാതെ താൽപര്യമുള്ള ഉദ്യോഗാർഥികൾക്കായി മോക്ക് ഇന്റർവ്യൂവും നടത്തി.
വിഷൻ 2030 ന്റെ ഭാഗമായി സൗദി അറേബ്യയിലെ പുതിയ പദ്ധതികളെക്കുറിച്ചും അനുബന്ധ തൊഴിലവസരങ്ങളെക്കുറിച്ചും സിജി റിയാദ് വൈസ് ചെയർമാൻ അബ്ദുൽ നിസാർ രണ്ടാം സെഷൻ നടത്തി. സൗദിയിൽ, പുതിയതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ പ്രോജക്റ്റുകളും ഉൾപ്പെടുത്തിയതിനാൽ ഇത് പ്രേക്ഷകർക്ക് വളരെ വിജ്ഞാനപ്രദമായ സെഷനായി മാറി. 
 തുടർന്ന് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. പാനൽ ചർച്ച അബ്ദുൽ നിസാർ നിയന്ത്രിച്ചു. പാനലിസ്റ്റുകളിൽ മുഹമ്മദ് അഹമ്മദ് (ഒറാക്കിൾ ആൻഡ് ബിസിനസ്) ഉൾപ്പെടുന്നു. ഡോ.സൈനുൽ ആബ്ദീൻ (മെഡിക്കൽ ഫീൽഡ്), അബ്ദുൽ അസീസ് തങ്കയത്തിൽ (ഐ.ടി ആൻഡ് കമ്യൂണിക്കേഷൻസ്), കരീം കണ്ണപുരം  (കൺസ്ട്രക്ഷൻ), അലി സൈനുദ്ധീൻ (ഫിനാൻസ്, അക്കൗണ്ട്‌സ്), റഷീദ് അലി (ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ) സംസാരിച്ചു. സിജി റിയാദിന്റെ കരിയർ കോർഡിനേറ്റർ മുനീബ് ബി.എച്ചിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു.

 

Latest News