Sorry, you need to enable JavaScript to visit this website.

കാലാവധി തീർന്ന ബേബിഫുഡ് ശേഖരം നശിപ്പിച്ചു

റിയാദിൽ നിന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത, കാലാവധി തീർന്ന ബേബി ഫുഡ് ശേഖരം നശിപ്പിക്കുന്നു. 

റിയാദ് - ഉപയോഗ കാലാവധി തീർന്ന ബേബി ഫുഡ് ശേഖരം സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിടിച്ചെടുത്ത് നശിപ്പിച്ചു. റിയാദിലെ ഗോഡൗണിലേക്ക് ലോറിയിൽ നീക്കം ചെയ്യുന്നതിനിടെയാണ് 9,600 ലേറെ ടിൻ ബേബി ഫുഡ് അധികൃതർ പിടിച്ചെടുത്തത്. മരുന്നുകൾ സംഭരിക്കുന്ന ഗോഡൗണിൽ ബേബി ഫുഡ് ശേഖരം എത്തിക്കുന്നതിനായിരുന്നു ശ്രമം. ഈ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന, വ്യത്യസ്ത വലിപ്പങ്ങളിലുള്ള നൂറു കണക്കിന് ബേബി ഫുഡ് ടിന്നുകൾ കണ്ടെത്തി. ഇവയും ഉടനടി പിടിച്ചെടുത്ത് നശിപ്പിച്ചു. 
നിയമ ലംഘനങ്ങൾക്ക് സ്ഥാപനത്തിന് പിഴ ചുമത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമയെ വാണിജ്യ, നിക്ഷേപ മന്ത്രാലയം വിളിപ്പിച്ചിട്ടുണ്ട്. നിയമ നടപടികൾ സ്വീകരിക്കുന്നതിന് സ്ഥാപനത്തിനും സ്ഥാപന ഉടമക്കുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വാണിജ്യ വഞ്ചനകളെ കുറിച്ചും വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ചും 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് മന്ത്രാലയം ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. 

Latest News