Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തന്റെ ഒരു റാത്തല്‍ ഇറച്ചിക്കായി വട്ടമിട്ടുപറന്ന 'കഴുകന്‍മാര്‍' മാപ്പ് പറയണമെന്നില്ല, ഒന്ന് സ്വയം പശ്ചാത്തപിക്കണമെന്ന് കെ ടി ജലീല്‍

മലപ്പുറം - സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് പിഴ ചുമത്തിയതിന് പിന്നാലെ ഈ വിഷയത്തില്‍ തനിക്കെതിരെ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളെ ചൂണ്ടിക്കാട്ടി രൂക്ഷ പ്രതികരണവുമായി കെ. ടി ജലീല്‍ എം എല്‍ എയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കണ്ണില്‍ കരട് പോയതിന് ചെവിയില്‍ ഊതിയവരോട് ഒരുവാക്ക്! എന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്റെ രക്തത്തിനും ഒരു റാത്തല്‍ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന 'കഴുകന്‍മാര്‍' മാപ്പ് പറയണമെന്ന് പറയുന്നില്ലെങ്കിലും അത്തരക്കാര്‍ സ്വയമൊന്ന് പശ്ചാത്തപിക്കുകയെങ്കിലും വേണ്ടേ എന്നും ജലീല്‍ പറയുന്നു.

 

കെ ടി ജലീലിന്റെ ഫെസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

കണ്ണിൽ കരട് പോയതിന് ചെവിയിൽ ഊതിയവരോട് ഒരുവാക്ക്!!!

നയതന്ത്ര സ്വർണ്ണക്കള്ളക്കടത്ത് കേസിലെ 44 പ്രതികൾക്ക് 66.60 കോടി രൂപ, കസ്റ്റംസ് പിഴ ചുമത്തിയതായുള്ള വാർത്ത ഏതാണ്ടെല്ലാ ചാനലുകളിലും കണ്ടു.

എൻ്റെ രക്തത്തിനും ഒരു റാത്തൽ ഇറച്ചിക്കുമായി വട്ടമിട്ടുപറന്ന "കഴുകൻമാർ" മാപ്പ് പറയണമെന്ന് ഞാൻ പറയുന്നില്ല. അവർ സ്വയമൊന്ന് പശ്ചാതപിക്കുകയെങ്കിലും വേണ്ടെ? വിശുദ്ധഖുർആനെയും റംസാൻ കിറ്റിനെയും ഈന്തപ്പഴത്തെയും സ്വർണ്ണക്കടത്തിലേക്ക് വലിച്ചിഴച്ച് എന്നെ അപമാനിക്കാൻ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വരെ കത്തെഴുതുകയും ചെയ്തവർ നെഞ്ചത്ത് കൈവെച്ച് ഒന്നാലോചിക്കുന്നത് നന്നാകും!

എന്നെ വഴിതടഞ്ഞും ചീമുട്ടയെറിഞ്ഞും അപായപ്പെടുത്താൻ ശ്രമിച്ചവരും, അതിനവർക്ക്, എൻ്റെ സഞ്ചാരവഴികൾ യഥാസമയം നൽകി സഹായിച്ചവരും അവർ ചെയ്ത കൊടുംപാപത്തിൻ്റെ കറ കഴുകിക്കളയാൻ ഏത് വിശുദ്ധ നദികളിലാണാവോ മുങ്ങിക്കുളിക്കുക?

എന്നെ കളളക്കടത്തുകാരനും അവിഹിത സമ്പാദ്യക്കാരനുമാക്കാൻ ദിവസങ്ങളോളം അന്തിച്ചർച്ചകൾ നടത്തിയ മാധ്യമ സുഹൃത്തുക്കൾ അതിൻ്റെ പത്തിലൊന്ന് സമയമെങ്കിലും ഞാൻ കുറ്റക്കാരനല്ലെന്ന് പറയാൻ "സൻമനസ്സ്" കാണിക്കുമൊ? സത്യമേവ ജയതേ!

Latest News