ഇതരമതത്തിലുള്ള യുവാവിനെ പ്രണയിച്ച ഒൻപതാം ക്ലാസുകാരിയെ കൊച്ചിയിൽ പിതാവ് വിഷം കൊടുത്തു കൊന്നു

ആലുവ- ഇതരമതത്തിലുള്ള യുവാവിനെ പ്രണയിച്ചതിന് കൊച്ചിയിൽ പിതാവ് വിഷം കൊടുത്ത ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. എറണാകുളം ആലുവയിലാണ് സംഭവം. ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലാണെന്നത് മൂലമാണ് പിതാവ് കുട്ടിക്ക് വിഷം നൽകിയത്. കളനാശിനിയാണ് ഇയാൾ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. കുട്ടിയുടെ പിതാവ് അബീസ് (45) റിമാന്റിലാണ്. ഒക്ടോബർ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നൽകിയത്. ഇയാൾ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായിൽ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.
 

Latest News