നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കുറ്റവാളി മരട് അനീഷ് പിടിയില്‍

കൊച്ചി - നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കുറ്റവാളി മരട് അനീഷ് എന്നറിയപ്പെടുന്ന ആനക്കാട്ടില്‍ അനീഷിനെ കൊച്ചി സിറ്റി പോലീസ് അറസ്റ്റു ചെയ്തു. 2022 ല്‍ തൃക്കാക്കര പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന ഒരു കൊലപാതകശ്രമ കേസിലും,  പനങ്ങാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന തട്ടിക്കൊണ്ടുപോകല്‍ കേസിലും ഇയാളെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു.  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം അനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനീഷിനേയും സംഘത്തേയും പിടികൂടുന്നതിന് കൊച്ചി സിറ്റി പോലീസ് ഓപ്പറേഷന്‍ മരട്' എന്ന പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി അന്വേഷിച്ചു വരികയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മരട് അനീഷ് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കൂടാതെ കര്‍ണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേസുകളില്‍ പ്രതിയാണ്. കേരളത്തില്‍ മാത്രം  കൊലപാതകം. തട്ടിക്കൊണ്ടു പോകല്‍, വധശ്രമം, ഗുണ്ടാപ്പിരിവ്, തുടങ്ങി 45 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 

 

Latest News