യു ഡി എഫിലെ അസ്വാരസ്യം: വി ഡി സതീശന്‍ പാണക്കാട്ട് എത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി, സുധാകരന്‍ വൈകീട്ട് എത്തും

മലപ്പുറം - ഫലസ്തീന്‍ ഐക്യദാര്‍ഢ്യ വിഷയത്തിലടക്കം കോണ്‍്ഗ്ര്‌സ് - മുസ്‌ലീം ലീഗ് ബന്ധത്തിന് ഉലച്ചില്‍ തട്ടിയതിനെ തുടര്‍ന്ന് ഇത് പരിഹരിക്കാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാണക്കാട്ടെത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇന്ന്  രാവിലെയാണ് സതീശന്‍ പാണക്കാട്ടെത്തിയത്. മുസ്‌ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവരുമായാണ് വി ഡി സതീശന്‍ ചര്‍ച്ച നടത്തിയത്.  കോണ്‍ഗ്രസ്-ലീഗ് ബന്ധത്തിന് ഉലച്ചിലുണ്ടായ സാഹചര്യത്തിലാണ് നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍  വൈകുന്നേരം നാലുമണിയോടെ പാണക്കാട്ടെത്തും. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സി പി എം മുസ്‌ലീം  ലീഗിനെ ക്ഷണിച്ചിരുന്നു. ഇതേച്ചൊല്ലി കോണ്‍ഗ്രസില്‍ ആശയകുഴപ്പമുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന കോണ്‍്ഗ്രസിന്റെ നിലപാടിനോട്  മുസ്‌ലീം  ലീഗിന് പൂര്‍ണ്ണ യോജിപ്പല്ല ഉള്ളത്. ഇത്തരത്തിലുള്ള വിവിധ വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് കോണ്‍ഗ്രസ് നേതാക്കളുടെ പാണക്കാട്ടെ സന്ദര്‍ശനം.

 

Latest News