Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹമാസ് ഇസ്രായിലിന്റെ 'അയേൺ ഡോം' തകർത്തു; സയണിസ്റ്റ് ഭീകരതയുടെ തകർച്ചയുടെ തുടക്കമോ?

തെൽഅവീവ് - എതിരാളികളുടെ ബോംബർ ആക്രമണങ്ങളും മറ്റും നിർവീര്യമാക്കാനുള്ള ഇസ്രായിലിന്റെ പ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹമാസ് റോക്കറ്റ് ആക്രമണത്തിൽ തകർന്നതായി റിപോർട്ട്.  ഇസ്രായിലിന്റെ അത്യാധുനികമായ ഈ സംവിധാനം ഹമാസിന്റെ റോക്കറ്റുകളെ തുരത്തുന്നതിനു പകരം ലക്ഷ്യംതെറ്റി ഇസ്രായിലിലെ തന്നെ ജനവാസകേന്ദ്രങ്ങളിൽ യു ടേണിൽ പതിച്ചതായാണ് റിപോർട്ട്.  
 ഹമാസ് റോക്കറ്റ് ആക്രമണത്തിൽ അയേൺ ഡോം തകർന്ന ശേഷം ദക്ഷിണ തെൽഅവീവിലെ റിഷോൻ ലെസിയോണിലെ ജനവാസകേന്ദ്രത്തിൽ പതിച്ചതായി ഇസ്രായിൽ ആർമി റേഡിയോയും ഇസ്രായിൽ പോലീസും സ്ഥിരീകരിച്ചതായി വിവരങ്ങളുണ്ട്. ഇസ്രായിൽ മാധ്യമമായ യെദിയോത്ത് ഹരനോത്ത് ഇക്കാര്യം ശരിവെക്കുന്ന റിപോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. 
 ഒക്ടോബർ ഏഴു മുതൽ തുടർച്ചയായുള്ള ഹമാസ് റോക്കറ്റ് വർഷത്തിൽ തെൽഅവീവിലുള്ള അയേൺ ഡോം പ്രവർത്തനരഹിതമായതായാണ് റിപോർട്ടുകളിലുള്ളത്. അയേൺ ഡോം ആകാശത്ത് പൊട്ടിച്ചിതറുകയും അകത്തുള്ള മിസൈൽവേധ മിസൈലുകൾ ജനവാസകേന്ദ്രങ്ങളിൽ പതിക്കുകയുമായിരുന്നുവെന്ന് 'മിഡിലീസ്റ്റ് മോണിറ്റർ' ചൂണ്ടിക്കാട്ടി. സംഭവത്തിൽ ആളപായം റിപോർട്ട് ചെയ്തിട്ടില്ലെന്നും പറയുന്നു.
 ഇസ്രായിൽ ജനതയുടെ സുരക്ഷ ഉറപ്പാക്കാനായി എതിരാളികളുടെ ബോംബറുകളും മധ്യദൂര മിസൈലുകളും റോക്കറ്റുകളുമെല്ലാം സ്വയം നിർവീര്യമാക്കാൻ  ശേഷിയുള്ളതാണ് അയേൺ ഡോം സംവിധാനം. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ പത്തിലേറെ അയേൺ ഡോം സ്ഥാപിച്ചിട്ടുണ്ട്. ശത്രുക്കൾ തൊടുത്തുവിടുന്ന മിസൈലുകളെ തകർത്ത് യുദ്ധമുഖത്ത് കൂടുതൽ സുരക്ഷയും ആത്മവിശ്വാസവും പകരുന്ന ഈ സംവിധാനം തകർന്നത് ഇസ്രായിലിന് കടുത്ത തിരിച്ചടിയാകുമെന്നാണ് വിവരം. ഇസ്രായിൽ ഭീകരതയുടെ തകർച്ചയുടെ തുടക്കമാവുമോ ഇതെന്നാണ് ലോകം ഇനി ചർച്ച ചെയ്യുക. ഒരുമാസത്തോളമായി ഇസ്രായിൽ ഫലസ്തീനിലെ നിരപരാധികളായ പതിനായിരങ്ങളെയാണ് കൂട്ടക്കുരുതി ചെയ്തത്. ഇതിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം അലയടിക്കവെയാണ് ഇസ്രായിലിന്റെ പ്രതിരോധക്കോട്ടയിൽ വൻ സുഷിരമുണ്ടായിരിക്കുന്നത്. ഗാസയിലും മറ്റും സാധാരണക്കാർക്കെതിരെയുള്ള സയണിസ്റ്റ് ഭീകരതയ്ക്കു തിരിച്ചടിയായാണ് തെൽഅവീവിലേക്ക് റോക്കറ്റ് വർഷിച്ചതെന്ന് ഖസാം ബ്രിഗേഡ് അവകാശപ്പെട്ടു. 

Latest News