ഗാസ- ഇസ്രയില്‍ ആക്രമണത്തില്‍ ഒരു മാസംകൊണ്ട് ഗാസയില്‍ കൊല്ലപ്പെട്ടത് 10,022 പേര്‍. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 10,022 പേര്‍ മരിച്ചതായി ഗാസയില്‍ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖിദ്രെയാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ഒക്ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 4,104 കുട്ടികളും 2,641 സ്ത്രീകളും ഉള്‍പ്പെടെയാണ് 10,022 പേര്‍ കൊല്ലപ്പെട്ടത്. 25,408 പേര്‍ക്കാണ് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
'അവസാന മണിക്കൂറുകളില്‍ 19 കൂട്ടക്കൊലകള്‍ നടത്തി' എന്ന് ആരോപിച്ച് ഇസ്രയില്‍ സൈന്യത്തിന്റെ തീവ്രമായ ബോംബാക്രമണത്തില്‍ ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ഒറ്റരാത്രികൊണ്ട് 292 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.