Sorry, you need to enable JavaScript to visit this website.

നേപ്പാൾ ഭൂകമ്പത്തിന്റെ പ്രകമ്പനം ദൽഹിയിലും; ശക്തമായ ഭൂചലനം

ന്യൂദൽഹി- നേപ്പാളിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ദൽഹിയിലും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ദൽഹിയിലും സമീപ നഗരങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിലെ രണ്ടാമത്തെ ഭൂചലനം. ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് 233 കിലോമീറ്റർ വടക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു, ദൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും പലരും മേശകളുടെയും ഫർണിച്ചറുകളുടെയും ശക്തമായ കുലുക്കം റിപ്പോർട്ട് ചെയ്തു. ജനം  കെട്ടിടങ്ങളിൽനിന്ന് പുറത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. കഴിഞ്ഞ വെള്ളിയാഴ്ച നേപ്പാളിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 157 പേർ കൊല്ലപ്പെട്ടിരുന്നു. 2015 ന് ശേഷമുള്ള ഹിമാലയൻ രാജ്യത്തിലെ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും സജീവമായ ടെക്‌റ്റോണിക് സോണുകളിൽ ഒന്നാണ് നേപ്പാൾ ഭൂകമ്പത്തിന് ഇരയാകുന്നത്.
 

Latest News