അടിച്ചു പൂസായി ഉഗ്ര വിഷമുള്ള പാമ്പിനെ കഴുത്തില്‍ ചുറ്റി നാവില്‍ കടിപ്പിച്ച യുവാവ് മരിച്ചു

ലഖ്‌നൗ - മദ്യലഹരിയില്‍ പാമ്പിനൊപ്പം കളിച്ച 22 കാരന്‍ കടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ശിവന്റെ രൂപമായ 'മഹാകാല്‍' എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്. ഞായറാഴ്ചയാണ് സംഭവം. അഹിരൗലി ഗ്രാമത്തില്‍ നിന്നുള്ള രോഹിത് ജയ്സ്വാളാണ് മരിച്ചത്. രോഹിത് പാമ്പിനൊപ്പം കളിക്കുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. സിഗരറ്റ് വലിക്കുന്നതിനിടയില്‍ ജയ്സ്വാള്‍ പാമ്പിനെ കൈകൊണ്ട് അടിക്കുന്നതും കടിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പാമ്പിനെ കഴുത്തിലും കൈയിലും ചുറ്റിയ ഇയാള്‍ നാവില്‍ കടിപ്പിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള പാമ്പാണ് കടിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

 

Latest News