Sorry, you need to enable JavaScript to visit this website.

ഫ്‌ളൈ നാസ് ജിദ്ദ-ധാക്ക  സർവീസ് ആരംഭിക്കുന്നു

ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഈ മാസം 13 മുതൽ ജിദ്ദയിൽ നിന്നും മദീനയിൽ നിന്നും ധാക്കയിലേക്ക് ഡയറക്ട് സർവീസുകൾ ആരംഭിക്കുന്നു. ജിദ്ദയിൽ നിന്നും മദീനയിൽ നിന്നും പ്രതിവാരം മൂന്നു വീതം ആഴ്ചയിൽ ആകെ ആറു സർവീസുകളാണ് ഫ്‌ളൈ നാസ് ധാക്കയിലേക്ക് നടത്തുക. 
ഫ്‌ളൈ നാസ് പ്രഖ്യാപിച്ച വളർച്ചാ, വിപുലീകരണ തന്ത്രത്തിനും ദേശീയ വ്യോമയാന തന്ത്രത്തിനും അനുസൃതമായി ദക്ഷിണേഷ്യയുമായുള്ള എയർ കണക്ടിവിറ്റി വർധിപ്പിക്കാൻ പുതിയ സർവീസുകൾ സഹായിക്കും. സൗദിയിൽ നിന്ന് നേരിട്ട് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും പ്രതിവർഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും പ്രതിവർഷം സൗദി അറേബ്യ സന്ദർശിക്കുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 10 കോടിയായും 2030 ഓടെ ഉയർത്താൻ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.
 

Latest News