Sorry, you need to enable JavaScript to visit this website.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണ്ണര്‍മാര്‍ എന്തിന് പിടിച്ചുവെയ്ക്കുന്നുവെന്ന് സുപ്രീം കോടതി, രൂക്ഷ വിമര്‍ശനം

ന്യൂദല്‍ഹി - നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍മാര്‍ എന്തിനാണ് കാലതാമസം വരുത്തുന്നതെന്ന് സുപ്രീം കോടതി. കേസുകള്‍ പരമോന്നത കോടതിയില്‍ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കേണ്ടമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിന് ശേഷം മാത്രം ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഇടപെടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേരളം, തമിഴ്നാട്, തെലങ്കാന് തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ ആക്ഷേപം ഉയര്‍ത്തി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ആത്മപരിശോധന നടത്തണം. തങ്ങള്‍ ജനപ്രതിനിധികളല്ലെന്ന് ഗവര്‍ണര്‍മാര്‍ തിരിച്ചറിയണമെന്നും സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി നവംബര്‍ 10 ന് വീണ്ടും പരിഗണിക്കും.

 

Latest News