ബെംഗളൂരുവില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത് ഇവരുടെ മുന്‍ ഡ്രൈവര്‍, പ്രതി അറസ്റ്റില്‍

ബെംഗളൂരു - ബെംഗളൂരുവില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത് ഇവരുടെ മുന്‍ ഡ്രൈവറാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റു ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ പ്രകോപിതനായാണ് കൊലപാപാതകം നടത്തിയത്. ഇന്നലെയാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ കെ എസ് പ്രതിമ  കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരുടെ മുന്‍ ഡ്രൈവറായ കിരണാണ് കൊലപാതകം നടത്തിയത്.  പത്ത് ദിവസം മുമ്പ് ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കിരണ്‍ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവും കുഞ്ഞും നാട്ടിലേക്ക് പോയ സമയത്താണ് പ്രതിമയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും കഴുത്തറുത്തുമായിരുന്നു ക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട കിരണിനെ ചാമരാജനഗറില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

 

Latest News