തെലങ്കാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

ഹൈദരാബാദ്-തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് പാര്‍ട്ടി തീരുമാനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അറിയിച്ചത്.

മുസ്‌ലിം ലീഗ്  തെലങ്കാനയില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കാന്‍ തീരൂമാനിച്ചതായി കുഞ്ഞാലിക്കുട്ടി എംപി രാഹുല്‍ ഗാന്ധിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.
മുസ്ലീം ലീഗിന് തെലങ്കാനയില്‍ ശക്തമായ വേരോട്ടമുണ്ട്. ഫാസിസ്റ്റുകള്‍ക്കെതിരെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായ ലീഗ് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞഅഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയുടെ വിജയത്തിനായുള്ള ശ്രമത്തില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിജയിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും സജീവമായി പങ്കെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഈ മാസം 30 നാണ് 119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.

 

Latest News