ആര്യാടന്‍ ഷൗക്കത്തിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് എ കെ ബാലന്‍

തിരുവനന്തപുരം - കെ പി സി സിയുടെ  വിലക്ക് ലംഘിച്ച് ഫലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ ഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്ന്  സി പി എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍ പറഞ്ഞു. ഷൗക്കത്ത് മതനിരപേക്ഷത ഉയര്‍ത്തുന്ന നേതാവാണ്. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം യു ഡി എഫിലെ  ഘടക കക്ഷികള്‍ ഇല്ല. സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഡ്യ പരിപാടിയില്‍ സാങ്കേതികമായി ഇല്ലെന്ന നിലപാടു മാത്രമാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.  അദ്ദേഹം പൂര്‍ണമായും സി പി എം പരിപാടിയെ പിന്തുണക്കുന്നു. ലീഗിന്റെ മനസ് എവിടെയാണന്നും ശരീരം എവിടെയാണെന്നും കേരളം കണ്ടുവെന്നും എ കെ ബാലന്‍ പറഞ്ഞു. 

 

Latest News