നടന്‍ ദിലീപ് വീണ്ടും അകത്താകുമോ ? ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന ആരോപണം ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി - നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അതിനാല്‍  ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ക്രൈം ബ്രാഞ്ചിന്റെയും ദിലീപിന്റെയും വാദം കേള്‍ക്കും. ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ആണ് ക്രൈംബ്രാഞ്ചിന്റെ ആരോപണം. വിചാരണക്കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചപ്പോള്‍ തള്ളുകയാണുണ്ടായത്. തെളിവുകള്‍ പരിശോധിക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ വിചാരണ കോടതി തീരുമാനമെടുത്തതെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ചിന്റെ വാദം. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ക്ക് ആധികാരികതയില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിധി. ശബ്ദ സന്ദേശങ്ങള്‍ കോടതി പരിഗണിച്ചില്ലെന്നും ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 

Latest News