നടുറോഡില്‍ കാളകളുടെ ഏറ്റുമുട്ടല്‍, ഇടയില്‍  പശുക്കിടാവും; ലാത്തിയെടുത്ത് പോലീസ്

ലഖ്നൗ- ഉത്തര്‍പ്രദേശ് മുസാഫര്‍നഗര്‍ ജില്ലയിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ പരസ്പരം ഏറ്റുമുട്ടുന്ന കാളകളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. രണ്ട് കാളകള്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നതിന്റെ ദൃശ്യങ്ങളില്‍ ഒരു പശുക്കിടാവിനെയും കാണം. സംഭവത്തില്‍ മാര്‍ക്കറ്റ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കാളകളുടെ മുന്നില്‍പ്പെട്ട ചിലര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. കാളകളുടെ ഏറ്റുമുട്ടലിനെ നിയന്ത്രിക്കാന്‍ രണ്ടു പോലീസുകാര്‍ ലാത്തിയുമായും നാട്ടുകാരില്‍ ചിലര്‍ വടികളുമായി ദൃശ്യങ്ങളില്‍ കാണാം. മുസാഫര്‍നഗറിലെ തെരുവുകളിലെ കാളകളുടെ ആക്രമണം മുന്‍പും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു കാള ഒരു വൃദ്ധന്റെ ശരീരത്തിലേക്ക് ചാടി വീഴുന്ന വീഡിയോ പ്രചരിച്ചിരുന്നു.

Latest News