Sorry, you need to enable JavaScript to visit this website.

തിരൂരില്‍ പാര്‍സലായി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ വെട്ടിയിട്ട വേവിക്കാത്ത കോഴിത്തല

മലപ്പുറം - തിരൂരില്‍ വീട്ടിലേക്ക് പാര്‍സലായി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് കിട്ടിയത് വെട്ടിയിട്ട വേവിക്കാത്ത കോഴിത്തല. തിരൂര്‍ ഏഴൂര്‍ സ്വദേശിനി പ്രതിഭയ്ക്കാണ് ഇന്ന് വീട്ടിലേക്ക് ഓര്‍ഡര്‍ ചെയത് വരുത്തിയ ബിരിയാണിയില്‍ നിന്നാണ് വേവിക്കാത്ത കോഴിത്തല കിട്ടിയത്. മുത്തൂരിലെ ഒരു കടയില്‍ നിന്നാണ് യുവതി വീട്ടിലേക്ക് നാല് ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. പാര്‍സലായി വന്ന ബിരിയാണി പായ്ക്കറ്റില്‍ ഒന്ന് തുറന്നുനോക്കിയപ്പോഴാണ് അതിനുള്ളില്‍ നിന്നും വേവിക്കാത്ത കോഴിത്തല ലഭിച്ചത്. വൃത്തിയാക്കുകയോ വേവിക്കുകയോ ചെയ്യാത്ത നിലയിലായിരുന്നു കോഴിത്തല ബിരിയാണിയില്‍ കിടന്നിരുന്നതെന്ന് പ്രതിഭ പറയുന്നു. തുടര്‍ന്ന് പ്രതിഭ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഭക്ഷ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

 

Latest News