കൊടി സുനിയും സംഘവും വിയ്യൂരില്‍ അഴിഞ്ഞാടി; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്

തൃശൂര്‍- വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചെന്ന് പരാതി. ആക്രമണത്തില്‍ മൂന്നു ജീവനക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. 

ടി. പി. ചന്ദ്രശേഖരന്‍ വധേക്കസിലെ പ്രതിയാണ് കൊടി സുനി. ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയതെന്നാണ് വിവരം. 

കമ്പിയും മറ്റ് ആയുധങ്ങളുമായി എത്തിയ സംഘം ജയില്‍ ഓഫിസിലെ ഫര്‍ണിച്ചറുകളും മറ്റും തല്ലിത്തകര്‍ത്തു. തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് പരുക്കേറ്റു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. പരുക്കേറ്റ ജീവനക്കാരെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

Latest News