അമ്പതോളം വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പ്രിന്‍സിപ്പല്‍ പിടിയില്‍

ചണ്ഡീഗഢ് - അമ്പതോളം വിദ്യാര്‍ഥിനികളെ  ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ ഒളിവിലായിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഹരിയാനയിലെ ജിന്ദിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് അറസ്റ്റിലായത്.
അഞ്ചുദിവസമായി ഒളിവില്‍കഴിഞ്ഞ പ്രതിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നും പോലീസ് പറഞ്ഞു.
അറുപതോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ വനിതാ കമ്മിഷന് രേഖാമൂലം പരാതി നല്‍കിയിരുന്നു. അന്‍പതോളം വിദ്യാര്‍ഥിനികളും പ്രിന്‍സിപ്പലിന്റെ ലൈംഗികാതിക്രമത്തെക്കുറിച്ചാണ് പരാതിയില്‍ പരാമര്‍ശിച്ചിരുന്നത്. ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍.
ആരോപണവിധേയനായ പ്രിന്‍സിപ്പലിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയും ചെയ്തു.

 

Latest News