തിരുവനന്തപുരം - കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന്റെ ആവശ്യം അംഗീകരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറല്‍ മാനേജര്‍മാരായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. മൂന്നുപേരെ സോണല്‍ ജനറല്‍ മാനേജര്‍മാരായും ഒരാളെ ഹെഡ് ക്വാട്ടേഴ്‌സിലേക്കുമാണ് നിയമിക്കുക.  നേരത്ത് ബിജുവിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
കെ.എസ്.ആര്‍.ടി.സിയിലെ നാല് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പോസ്റ്റ് ഒഴിവാക്കിയാണ് പുതിയ നിയമനം. കെ.എസ്.ആര്‍.ടി.സിയില്‍ ഭരണ നിര്‍വഹണത്തിനായി കെ.എ.എസ്. ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. കൂടുതല്‍ പ്രൊഫഷണല്‍ സംവിധാനം കൊണ്ടുവരാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.







 
  
 