Sorry, you need to enable JavaScript to visit this website.

ഹൈക്കോടതിയെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍, വിശ്വാസികളുടെ കാര്യത്തില്‍ കോടതികള്‍ കൈയ്യിടരുത്

തിരുവനന്തപുരം - ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനത്തില്‍ ഹൈക്കോടതിയെ ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഭരണഘടന അനുസരിച്ചാണ് കോടതികള്‍ പ്രവര്‍ത്തിക്കേണ്ടത്. കോടതികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം വിശ്വാസികളുടെ കാര്യത്തില്‍ കൈയിടാനും അതില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതും ഇന്ത്യ പോലുള്ള രാജ്യത്ത് ഭൂഷണമല്ലെന്ന് വി മുരളീധരന്‍ പറഞ്ഞു.  ഏതാണ് അസമയം? ഏതാണ് സമയം എന്ന് ആര് തീരുമാനിക്കും? അതിന്റെ മാനദണ്ഡമെന്ത്? ഭരണഘടനയിലെ ഏത് അടിസ്ഥാന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും സമയത്തെ നിര്‍ണയിക്കാന്‍ പോകുന്നത്? കോടതിയുടെ അധികാരപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞ് ഒതുങ്ങി നില്‍ക്കുകയാണ് വേണ്ടത് - കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാ കാര്യത്തിലും അഭിപ്രായം പറയുന്ന സമീപനം ജനാധിപത്യത്തിന്റെ വേര്‍തിരിവിന് വിട്ടുനല്‍കുക. ജനങ്ങളുടെ ഇടയില്‍ അഭിപ്രായ ഐക്യം ഉണ്ടായാണ് ഇത്തരം കാര്യങ്ങളില്‍ മാറ്റം ഉണ്ടാകേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

 

Latest News