Sorry, you need to enable JavaScript to visit this website.

സര്‍ക്കാറിനെതിരെ വീണ്ടും ഗവര്‍ണ്ണര്‍, സംസ്ഥാനത്ത് വലിയ തോതിലുള്ള ധൂര്‍ത്ത് നടക്കുകയാണെന്ന് വിമര്‍ശനം

തിരുവനന്തപുരം -  സംസ്ഥാനത്ത് വലിയ രീതിയിലുള്ള ധൂര്‍ത്താണ് നടക്കുന്നതെന്നും ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂള്‍ പണിയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമ്പത്തിക സ്ഥിതി മോശമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തിപരമായ ഉപയോഗത്തിന് നീന്തല്‍ക്കുളം പണിയുകയാണ്. സാധാരണക്കാരുടെ പെന്‍ഷന്‍ മുടങ്ങിയില്ലേ? ഖജനാവിന് അധികച്ചെലവ് വരുത്തുന്നതാണ് യൂണിവേഴ്‌സിറ്റി ബില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അധികച്ചെലവ് വരുന്ന കാര്യങ്ങള്‍ അവതരിപ്പിക്കണമെങ്കില്‍ തന്റെ അനുമതി വേണം. മണി ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങിയില്ലെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് വന്നു വിശദീകരിക്കുന്നതു വരെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് സ്വാഗതാര്‍ഹമാണ്. ഭരണഘടനാപരമായി സംശയമുണ്ടെങ്കില്‍ ആര്‍ക്കും സുപ്രീം കോടതിയെ സമീപിക്കാം. അതിനാകാം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി നോട്ടീസ് അയച്ചാല്‍ വിശദീകരണം നല്‍കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

 

Latest News