തിരുവനന്തപുരം - മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റി നല്ലത് പറയുന്ന ആളുകൾ ഒറ്റപ്പെട്ടുപോകുന്ന അറ്റാക്കാണ് കേരളത്തിൽ നടക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ്. ഇതിന്റെ പേരിൽ എന്ത് തരത്തിലുള്ള അറ്റാക്ക് വന്നാലും ഞാൻ അദ്ദേഹത്തെക്കുറിച്ച് നല്ലതു തന്നെ പറയുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എല്ലാ വ്യക്തികളും മാതൃകയാക്കേണ്ട നിലപാടാണ് പിണറായി വിജയന്റേത്. കുടുംബ ബന്ധമുള്ളതുകൊണ്ടല്ല, അല്ലാതെ തന്നെ പറയുകയാണ്: ഒരു സാമൂഹ്യ പ്രവർത്തകൻ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹം. കുടുംബത്തിലായാലും മാതൃകയാക്കേണ്ട വ്യക്തിയാണ്. പിണറായിയുടെ ചിട്ട, എല്ലാ മനുഷ്യരെയും കെയർ ചെയ്യുന്ന രീതി ഇതൊക്കെ ആരെയെങ്കിലും കാണിക്കാനല്ല. പതറാതെ നില്ക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ആരോടെങ്കിലും ഒരു ശത്രുത അദ്ദേഹത്തിൽ കണ്ടിട്ടില്ല. വിഷയാടിസ്ഥാനത്തിലാണ് അദ്ദേഹം നിലപാട് സ്വീകരിക്കാറ്. സ്വന്തം ശരീരത്തിന് എത്ര മുറിവേറ്റാലും പാർട്ടിക്ക് മുറിവേൽക്കാൻ പാടില്ലെന്നതാണ് അദ്ദേഹത്തിന്റെ മതം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
വ്യക്തിപരമായി ഒരു പ്രതിച്ഛായ എന്നൊന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ കേഡർമാർ പാർട്ടിക്ക് മുകളിലല്ല. പിണറായി വിജയനും പാർട്ടിക്ക് മുകളിലല്ല. പാർട്ടിക്ക് താഴെയാണ്. അതിൽ നല്ല ധാരണ അദ്ദേഹത്തിനുണ്ട്. പിണറായി വിജയന്റെ ഈ വ്യക്തിപരമായ ഗുണങ്ങളൊക്കെ പാർട്ടി കേരളത്തിൽ അധികാരത്തിൽ വരുന്നതിനും പാർട്ടി വളരുന്നതിനും കാരണമായിട്ടുണ്ട്. അദ്ദേഹം പാർട്ടി സെക്രട്ടറിയായി വന്നതിന് ശേഷം സംസ്ഥാനത്ത് പാർട്ടി വളരുകയാണ് ചെയ്തിട്ടുള്ളത്. ഞാൻ മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അദ്ദേഹത്തിന്റെ മരുമകനായ ശേഷം ഇപ്പോഴും നിൽക്കാറുള്ളത്. അതല്ലാതെ നിൽക്കാൻ പറ്റുന്ന ഒരാളല്ലെന്ന് അദ്ദേഹത്തെ അറിയാവുന്നവർക്ക് അറിയാം. ഞാനും കംഫർട്ടബിളാണ്. ആവശ്യമില്ലാത്ത ഒരു കാര്യം പോയി പറയുന്ന ഒരു രീതി എനിക്കില്ല. അദ്ദേഹവും ആവശ്യമില്ലാത്ത ഒരു കാര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. അതുകൊണ്ട് കെമിസ്ട്രി നന്നായി പോകുന്നുവെന്നും മന്ത്രി റിയാസ് പറഞ്ഞു.