Sorry, you need to enable JavaScript to visit this website.

നേപ്പാളില്‍ വീണ്ടും ഭൂചനം; റിക്ടര്‍  സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു- നേപ്പാളില്‍ വീണ്ടു ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചയോടെ കാഠ്മണ്ഡുവില്‍ നിന്നും 160 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ ഭൂചനത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടര്‍ന്ന് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. നിരവധി ആളുകള്‍ക്കാണ് പരിക്കേറ്റത്.
നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തില്‍ പ്രാദേശിക സമയം രാത്രി 11.47ഓടെയായിരുന്നു ഭൂചനം. ജജാര്‍കോട്ട്, റുകും വെസ്റ്റ് എന്നീ രണ്ട് ജില്ലകളെയാണ് ഭൂചലനം ബാധിച്ചത്. ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാള്‍ ജനത. 2015ല്‍ നേപ്പാളില്‍ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ ഏകദേശം 9,000 പേരാണ് മരിച്ചത്.  മുഴുവന്‍ പട്ടണങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രങ്ങളും മറ്റ് ചരിത്ര സ്ഥലങ്ങളും അവശിഷ്ടങ്ങളായി. 

Latest News