Sorry, you need to enable JavaScript to visit this website.

നേപ്പാള്‍ ഭൂചലനം; മരണസംഖ്യ 157 ആയി, 190 പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു-നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. ഇതില്‍ 89 പേര്‍ സ്ത്രീകളാണ്. 190 പേര്‍ക്ക് പരിക്കേറ്റു. പ്രകമ്പനമുണ്ടായ ജാജര്‍കോട്ട്, റുകും വെസ്റ്റ് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ജാജര്‍കോട്ടില്‍ 105 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റുകും വെസ്റ്റില്‍ 52 പേര്‍ കൊല്ലപ്പെടുകയും 85 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. ഡല്‍ഹിയിലും ബിഹാറിലും ഉത്തര്‍പ്രദേശിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. വെള്ളിയാഴ്ച രാത്രി 11.32-ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.അതിനിടെ വെള്ളിയാഴ്ചയുണ്ടായ ഭൂചലനത്തനു പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനമുണ്ടായിരുന്നതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. റമിദണ്ഡ ജില്ലയിലായിരുന്നു ഈ ചലനം അനുഭവപ്പെട്ടത്.

Latest News