ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു

റായ്പൂര്‍ - ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബി ജെ പി നേതാവിനെ നക്സലൈറ്റുകള്‍ വെട്ടിക്കൊന്നു. ബിജെപി നേതാവ് രത്തന്‍ ദുബെയെ നാരായണ്‍പൂര്‍ ജില്ലയില്‍ വച്ചാണ് അജ്ഞാതരായ നക്സലൈറ്റുകള്‍ വെട്ടികൊന്നതെന്ന് പോലീസ് അറിയിച്ചു. നാരായണപൂരില്‍ ബി ജെ പി ജില്ലാ പ്രസിഡന്റായിരുന്ന ദുബെ കൗശല്‍നാര്‍ ഗ്രാമത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ നക്സലൈറ്റുകളാണ് ദുബെയെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest News