ആറ് ഇസ്രായില്‍ കേന്ദ്രങ്ങളെ ആക്രമിച്ചെന്ന് ഹിസ്ബുളള, അരുതാത്തത് വേണ്ടെന്ന് നസ്‌റല്ലയോട് ഇസ്രായില്‍

ഗാസ - ഇസ്രായില്‍ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും അതിര്‍ത്തി കടന്ന് ഏറ്റുമുട്ടല്‍ നടത്തുകയാണ്. ലെബനനില്‍ നിന്ന് ഇസ്രായില്‍ പ്രദേശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ച രണ്ട് തീവ്രവാദികളെ തുരത്തിയെന്ന് ഇസ്രായില്‍ പ്രസ്താവനയില്‍ പറയുന്നു. അതിര്‍ത്തിയിലെ ആറ് ഇസ്രായില്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഹിസ്ബുള്ളയും അറിയിച്ചു.

പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വടക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ സന്ദര്‍ശിക്കുകയും അവിടെ യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ ഇസ്രായേലിന് താല്‍പ്പര്യമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയും ചെയ്തു. എന്നാല്‍ എല്ലാ ദൗത്യങ്ങള്‍ക്കും തങ്ങള്‍ സജ്ജരാണെന്നും അദ്ദേഹ പറഞ്ഞു. ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്‌റല്ല അരുതാത്തത് ചെയ്താല്‍ അതോടെ ലെബനന്റെ വിധി നിര്‍ണയിക്കപ്പെടുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

 

Latest News