Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജഡ്ജിമാരുടെ നിയമനം തെരഞ്ഞെടുപ്പുകളിലൂടെ അല്ലാത്തത് ജുഡീഷ്യറിയുടെ ശക്തി-ചീഫ് ജസ്റ്റിസ്

ന്യൂദൽഹി-ജഡ്ജിമാർ തിരഞ്ഞെടുപ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നില്ല എന്നത് ജുഡീഷ്യറിയുടെ ശക്തിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്.  ഒരു ദേശീയ ദിനപത്രം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജിമാർ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നില്ല എന്നത് ജുഡീഷ്യറിയുടെ പോരായ്മയല്ല, മറിച്ച് അതിന്റെ ശക്തിയാണ്. അതിനാൽ, കേസുകൾ തീരുമാനിക്കുമ്പോൾ ജുഡീഷ്യറിക്ക് നിയമനിർമാണ സഭകളെയോ എക്‌സിക്യൂട്ടീവിനെയോ പോലെ  ജനങ്ങളോട് ഉത്തരവാദിത്തമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. സർക്കാറിനെപ്പോലെ ജനപ്രിയ ധാർമികതയല്ല, ഭരണഘടനാ ധാർമികതയാണ് ജഡ്ജിമാരെ നയിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാഹോദര്യം, മാനുഷിക അന്തസ്സ്, വ്യക്തിസ്വാതന്ത്ര്യം, സമത്വം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഭരണഘടനാ ധാർമികത. ഒരു കേസിൽ വിധിപറയുമ്പോൾ അതിനോട് സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ജഡ്ജിമാർ കരുതരുത്. ഭരണഘടന എന്തുപറയുന്നുവെന്നാണ് നോക്കേണ്ടത്. അതാണ് സർക്കാറും ജുഡീഷ്വറിയും തമ്മിലുള്ള വ്യത്യാസമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതികൾ സാഹോദര്യം, സ്വാതന്ത്ര്യ സമത്വം തുടങ്ങിയ വിശാലമായ മൂല്യങ്ങൾ ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിനുള്ളിൽ മാറ്റത്തിന്റെ ഒരു പുതിയ സമന്വയം സൃഷ്ടിക്കുന്നതിനും കാഴ്ചപ്പാടുകളും ആശയങ്ങളും കൈമാറാനും കഴിയുന്ന വേദിയാണ് കോടതികൾ. നിയമനിർമ്മാണ സഭയ്ക്ക് ചെയ്യാൻ കഴിയുന്നതും ചെയ്യാൻ കഴിയാത്തതുമായ ഒരു വിഭജനരേഖയുണ്ട്. നിയമത്തിലെ പോരായ്മ ഒരു വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചാൽ, ആ കുറവ് പരിഹരിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ നിയമനിർമ്മാണ സഭയ്ക്ക് കഴിയും.  ജഡ്ജിമാർ ശരിമാത്രം ചെയ്യുന്നവരാണെന്ന് അവകാശപ്പെടാൻ കഴിയില്ലെ്ന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു
 

Latest News