ഇന്‍സ്റ്റഗ്രമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മലയാളി അറസ്റ്റില്‍

 

മംഗളൂരു- ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ ബണ്ട്വാള്‍ പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. പ്രതി അറസ്റ്റിലാവുകയും ചെയ്തു. ബണ്ട്വാള്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്.
ബണ്ട്വാള്‍ സേലത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കേരളത്തില്‍ നിന്നുള്ള യുവാവുമായി ഇന്‍സ്റ്റാഗ്രാമില്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നു. ഈ പെണ്‍കുട്ടിയുടെ വീടിനടുത്ത് താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടിയും ഇതേ വ്യക്തിയുമായി ഇന്‍സ്റ്റഗ്രാം വഴി പരിചയത്തിലായി. ഈ പെണ്‍കുട്ടിയെയും യുവാവ് ലൈംഗിക ചൂഷണത്തിന് ഇരയാക്കി. ഇതിന് ശേഷം രണ്ട് പെണ്‍കുട്ടികളുമായുള്ള ബന്ധം യുവാവ് അവസാനിപ്പിച്ചു. ഇതോടെ
പെണ്‍കുട്ടികളിൽ ഒരാളുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി അറസ്റ്റിലാവുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്ന് വിവരമുണ്ട്.

Latest News