Sorry, you need to enable JavaScript to visit this website.

ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ; ലീഗ് തീരുമാനം അങ്ങനെ വരൂവെന്നും കെ സുധാകരൻ

കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണത്തിൽ മുസ്‌ലിം ലീഗിന്റെ തീരുമാനം അങ്ങനെതന്നെ വരൂവെന്ന് കരുതിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ഇങ്ങനെ ദുർഭരണം നടത്തുന്ന സി.പി.എമ്മിന്റെ കൂടെ പോകാൻ ലീഗ് തയ്യാറാകുമോയെന്നും സി.പി.എമ്മിന്റെ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവരാണെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
  ഇത്രയും വർഷത്തെ പാരമ്പര്യമുള്ള ലീഗ് യു.ഡി.എഫിനെ വിട്ട് പോകില്ലെന്നുറപ്പാണ്. അവരോട് എന്നും ആദരവും ബഹുമാനവുമേയുള്ളൂവെന്നും യു.ഡി.എഫ് നിലനിൽക്കുവോളം കാലം അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
 സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന ലീഗ് തീരുമാനത്തിന് പിന്നാലെയാണ് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. സി.പി.എം ക്ഷണത്തിന് നന്ദി പറഞ്ഞ ലീഗ് നേതാക്കൾ കോൺഗ്രസ് ഇല്ലാതെ പരിപാടിയിൽ പങ്കെടുത്താൽ ഭിന്നതയുടെ സ്വരം വരുമെന്ന് വ്യക്തമാക്കി. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News