പാക് സൈനിക ക്യാംപിനു നേര്‍ക്ക്  ഭീകരാക്രമണം, വിമാനങ്ങള്‍ കത്തിനശിച്ചു 

ഇസ്‌ലാമാബാദ്- പാകിസ്ഥാന്‍ വ്യോമസേനയുടെ പരിശീലന കേന്ദ്രത്തിനു നേര്‍ക്ക് ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വിമാനങ്ങള്‍ക്കു കേടു പറ്റിയതായി പാക് സേന അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ മന്‍വാല്‍ ട്രെയിനിങ് ബേസിനു നേരെയാണ് ആക്രമണമുണ്ടായത്.ഭീകരരുടെ നീക്കത്തെ സേന ചെറുത്തു തോല്‍പ്പിച്ചതായി സൈന്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്നു ഭീകരരെ സൈന്യം വധിച്ചു. മൂന്നു പേരെ പിടികൂടിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നിര്‍ത്തിയിട്ടിരുന്ന മൂന്നു വിമാനങ്ങള്‍ക്കാണ് കേടു പറ്റിയത്. ഒരു ഇന്ധന ടാങ്കിനും ആക്രമണത്തില്‍ കേടു പറ്റി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സേന ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഭീകരപ്രവര്‍ത്തനെ പാകിസ്ഥാന്റെ മണ്ണില്‍നിന്നു തുടച്ചുനീക്കുമെന്ന് പാക് സേന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Latest News