Sorry, you need to enable JavaScript to visit this website.

മൊബൈല്‍ ഫോണ്‍ പ്രിന്‍സിപ്പല്‍ പിടിച്ചു; പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

ഭുവനേശ്വര്‍-മൈബൈല്‍ ഫോണ്‍ പ്രിന്‍സിപ്പില്‍ പിടിച്ചുവെച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി. ഒഡീഷയിലെ ഖോര്‍ധ ടൗണിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
പ്രിന്‍സിപ്പല്‍ ഫോണ്‍ എടുത്തു കൊണ്ടുപോയതിനു പിിന്നാലെയായിരുന്നു വിദ്യാര്‍ഥിയുടെ ആത്മഹത്യ.
ഗജപതി ജില്ലയില്‍ നിന്നുള്ള ആണ്‍കുട്ടിയാണ് ജീവനൊടുക്കിയത്. സ്‌കൂള്‍ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു പോയതാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഹോസ്റ്റല്‍ അന്തേവാസികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധനം ഉണ്ടായിരുന്നതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മരണകാരണം സംബന്ധിച്ച് സാധ്യമായ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News