അവസാന ശമ്പളത്തിന്റെ പകുതിയോളം കിട്ടും, ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ മാറ്റം വരുന്നു

ചെന്നൈ - സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍.പി.എസ്) ഈ വര്‍ഷം അവസാനത്തോടെ മാറ്റങ്ങള്‍ പ്രഖ്യാപിക്കാന്‍ ധനമന്ത്രാലയം പദ്ധതിയിടുന്നു.

ജീവനക്കാരന്റെ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 40-50% അടിസ്ഥാനമാക്കി പെന്‍ഷന്‍ ഉറപ്പുനല്‍കുന്ന ആന്ധ്രാപ്രദേശ് മോഡല്‍ സ്വീകരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. പെന്‍ഷന്‍ കോര്‍പ്പസിലെ കുറവ് സര്‍ക്കാര്‍ നികത്തുകയും നിര്‍ദ്ദിഷ്ട പദ്ധതിയെ വിപണിയുമായി ബന്ധപ്പെടുത്തുകയും ചെയ്യും. ജീവനക്കാര്‍ പഴയതുപോലെ വിഹിതം നല്‍കുന്നത് തുടരും, അതേസമയം സര്‍ക്കാരിന്റെ വിഹിതം വര്‍ദ്ധിക്കും.

'പുതിയ പദ്ധതി വര്‍ഷാവസാനത്തോടെ പ്രഖ്യാപിക്കും. പ്രധാനമായും ആന്ധ്രാപ്രദേശ് മാതൃകയില്‍ അധിഷ്ഠിതമായ പദ്ധതിയുടെ രീതികളെക്കുറിച്ച് സമിതി പഠിച്ച് വരികയാണ്. പെന്‍ഷന്‍കാര്‍ക്ക് അവരുടെ അവസാനത്തെ ശമ്പളത്തിന്റെ 40-50% ലഭിക്കുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കും- ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Latest News