ശതകോടീശ്വരന്‍ മസ്‌കിനൊരു ഇന്ത്യന്‍ ബന്ധമുണ്ട്, വൈറലായി പോസ്റ്റ്

എലോൺ മസ്ക്, ശിവോൺ സിലിസ്

ന്യൂദല്‍ഹി- തന്റെ മകന് നല്‍കിയ പേരില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞനോടുള്ള ആദരവുണ്ടെന്ന് വെളിപ്പടുത്തി ശതകോടീശ്വരനും എക്‌സ് പ്ലാറ്റ് ഫോം സി.ഇ.ഒയുമായ എലോണ്‍ മസ്‌ക്.
ഇന്ത്യന്‍ ഇലക്ട്രോണിക്‌സ്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ഈടിയെ നടത്തിയ കൂടിക്കാഴ്ചയിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
നൊബേല്‍ സമ്മാന ജേതാവായ പ്രൊഫസര്‍ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറിനുള്ള ആദരാഞ്ജലിയായാണ് മകന്റെ മിഡില്‍ നെയിമായി ചന്ദ്രശേഖര്‍ എന്നു ചേര്‍ത്തതെന്ന് മസ്‌ക് പറയുന്നു. വെഞ്ച്വര്‍ കാപിറ്റലിസ്റ്റ് ശിവോണ്‍ സിലിസിയുമൊത്തുള്ള മകന്റെ പേരിലാണ് ചന്ദ്രശേഖര്‍ എന്ന പേരുള്ളത്.
ഇക്കാര്യം വിശദീകരിച്ച മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ് വളരെ വേഗം വൈറലായി.
പേരിട്ട കാര്യം സത്യമാണന്നും അവനെ ചുരുക്കത്തില്‍ സേഖര്‍ എന്നാണ് വിളക്കുന്നതെന്നും ശിവോണ്‍ സിലിസ് പ്രതികരിച്ചു.

 

Latest News