കേരളത്തില്‍ ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാര്‍ കൂടുന്നു, അപകടം കൂടുതലും ഇവരുണ്ടാക്കുന്നത്

തിരുവനന്തപുരം - കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനം ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്. പല റോഡപകട കേസുകളിലും വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇതിന്റെ കാരണമെന്തെന്ന് അറിയാന്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിനോട് പ്രതികരണം തേടിയെങ്കിലും അതിനു സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനാകാത്ത അപകടങ്ങളില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം എന്ന് മുന്‍വര്‍ഷങ്ങളിലെ കണക്കുകളും വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള ദേശീയപാതകളുടെ കാര്യമെടുത്താല്‍, 2022 ല്‍ ഏറ്റവും കൂടുതല്‍ കാല്‍നട യാത്രക്കാരും ഇരുചക്രവാഹന യാത്രികരും മരിച്ചത് കേരളത്തിലെ ദേശീയ പാതകളിലാണെന്ന് ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മതിയായ പരിശീലനം ലഭിക്കാത്തവരും റോഡിലേക്ക് വാഹനവുമായി ഇറങ്ങാന്‍ തക്കവണ്ണം ഡ്രൈവിംഗ് അറിയാത്തതുമായ ഡ്രൈവര്‍മാര്‍ വലിയ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നതായും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

Latest News