ബാല്‍ഫോര്‍ പ്രഖ്യാപന വാര്‍ഷികത്തില്‍ ലണ്ടനിലെ വിദേശകാര്യ ഓഫീസിന് ചോരച്ചുവപ്പടിച്ച് പ്രക്ഷോഭകര്‍

ലണ്ടന്‍ - ബാല്‍ഫോര്‍ പ്രഖ്യാപനത്തിന്റെ 106-ാം വാര്‍ഷിക ദിനമായ വ്യാഴാഴ്ച ലണ്ടനിലെ ഫോറിന്‍ ഓഫീസ് കെട്ടിടത്തിന്റെ ചുമരുകളില്‍ രക്തചുവപ്പ് നിറമുള്ള പെയിന്റില്‍ ബ്രിട്ടന്‍ കുറ്റക്കാരനാണെന്ന് പ്രക്ഷോഭകര്‍ എഴുതിവെച്ചത് പ്രതിഷേധത്തിന്റെ പുതിയ രീതിയായി.
സയണിസ്റ്റ് കൊളോണിയല്‍ പദ്ധതിക്ക് ബ്രിട്ടന്‍ ഫലസ്തീന്‍ ഭൂമി വിട്ടുകൊടുത്ത് 106 വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനിലെ വിദേശകാര്യഓഫീസിന് നേരെ ആക്ടിവിസ്റ്റുകള്‍ ചുവന്ന പെയിന്റെ തളിക്കുകയായിരുന്നു.
യു.കെ ഇപ്പോഴും ഇസ്രായിലിന് ആയുധം നല്‍കുന്നത് തുടരുകയാണെന്നും സംഘം ആരോപിച്ചു. ഫലസ്തീന്‍ ജനതയെ ഇസ്രായില്‍ വംശീയ ഉന്മൂലനം നടത്തുകയാണ്.
ഫലസ്തീനില്‍ ജൂത ജനതക്കായി ഒരു ദേശീയ രാഷ്ട്രം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് ബാല്‍ഫോര്‍ പ്രഖ്യാപനം.

 

Latest News