ഷാരൂഖ് ഖാനെ കാണാനെത്തിയ ജനക്കൂട്ടം; 17 മൊബൈല്‍ ഫോണ്‍ പോക്കറ്റടിച്ചു

മുംബൈ- ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ 58ാം പിറന്നാളാഘോഷത്തില്‍ താരത്തിന്റെ വസതിയായ മന്നത്തിനു മുന്നില്‍ തടിച്ചുകൂടിയവരുടെ 17 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി.
നൂറു കണക്കിന് പേരാണ് മന്നത്തിനു മുന്നില്‍ ഒത്തുകൂടിയിരുന്നത്.   പ്രിയതാരത്തിന്റെ ജന്മദിനം ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു.
പിറന്നാള്‍ ദിനത്തില്‍ താരം ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവുണ്ട്. താരത്തെ കാണാനായി വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നിരവധി പേരാണ് എത്തിയിരുന്നത്. ഇതിനിടയിലാണ് പലര്‍ക്കും മൊബൈല്‍ നഷ്ടപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് പരാതികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ദേശിയ ദിനപത്രത്തിലെ ഫോട്ടോഗ്രാഫറായ 23കാരനാണ് ഒരു പരാതിക്കാരന്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഫോട്ടോഗ്രാഫര്‍ മന്നത്തിന് മുന്നിലെത്തിയത്. പുലര്‍ച്ചെ 12.30 ആയപ്പോള്‍ പോക്കറ്റില്‍ കിടന്നിരുന്ന മൊബൈല്‍ നഷ്ടപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. പലരുടേയും ഫോണ്‍ നഷ്ടപ്പെട്ടെന്ന് പിന്നീട് മനസ്സിലായെന്നും ഫോട്ടോഗ്രാഫര്‍ പറഞ്ഞു. ബാന്ദ്ര സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

Latest News