കോണ്‍ഗ്രസ് നേതൃത്വത്തെ ധിക്കരിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്, ഇന്ന് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തും

മലപ്പുറം - കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം മറികടന്ന് ഇന്ന് വൈകുന്നേരം മലപ്പുറത്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ തീരുമാനം. ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് റാലിയെങ്കിലെങ്കിലും കോണ്‍ഗ്രസിലെ എ ഗ്രൂപ്പാണ് റാലി സംഘടിപ്പിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല പരിപാടിയെന്നും പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.  ഡി സി സി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കെ പി സി സി നേതൃത്വം ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന കത്തൊന്നും കെ പി സി സിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം. ഇന്ന് പരിപാടി നടത്തിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കെ പി സി സി നേതൃത്വം അച്ചടക്ക നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. 

 

Latest News