കളമശ്ശേരി സ്ഫോടനം: മാര്‍ട്ടിന്റെ  പൂര്‍വകാല ചരിത്രം പോലീസ് ചികയുന്നു 

കൊച്ചി-ഡൊമിനിക്കിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പോലീസ് പരിശോധിക്കുന്നു. ഇതിനായി പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടന്നുവരികയാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, സ്ഫോടനം നടന്ന ഹാള്‍ പരിസരത്ത് മാര്‍ട്ടിനെ തിരിച്ചറിഞ്ഞവര്‍ എന്നിങ്ങനെയുള്ളവരുടെ മൊഴി ശേഖരിക്കുന്നുണ്ട്.സംസ്ഥാനത്ത് നടന്ന യഹോവയുടെ സാക്ഷികളുടെ മുന്‍ കണ്‍വെന്‍ഷനുകളെ ഇയാള്‍ ലക്ഷ്യമിട്ടിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതിനായി ആറു മാസത്തെ കണ്‍വെന്‍ഷനുകളുടെയും പ്രാര്‍ഥനാ യോഗങ്ങളുടെയും വിശദാംശങ്ങളാണ് ശേഖരിക്കുന്നത്.
അതിനിടെ, മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിന് അന്വേഷക സംഘം വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കി. കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ ചിലര്‍ സംഭവ ദിവസം മാര്‍ട്ടിനെ കണ്ടതായി പോലീസിനെ അറിയിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡിന് കോടതി അംഗീകാരം ലഭിച്ചാല്‍ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെടും.

Latest News