Sorry, you need to enable JavaScript to visit this website.

ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് കേരള സര്‍ക്കാര്‍,  വൈദ്യുതിക്ക് പിറകെ വെള്ളക്കരവും കൂട്ടുന്നു  

തിരുവനന്തപുരം- വൈദ്യുതി വര്‍ധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രില്‍ 1 മുതല്‍ 5 % നിരക്ക് വര്‍ധനയാണ് ഉണ്ടാകുക. ചാര്‍ജ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. അത് കൊണ്ടാണ് ഏപ്രിലിലെ വര്‍ദ്ധന വേണ്ടെന്ന് വെച്ചത്.
വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. ഇനി മുതല്‍ എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. റഗുലേററ്റി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാതെ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങള്‍ നിരക്ക് വര്‍ദ്ധനക്കായി തയ്യാറാവണമെന്നും വൈദ്യുതി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News