ഇസ്‌ലാമാബാദ് - അധികാരത്തിലേറും മുമ്പെ നിയുക്ത പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് അഴിമതി വിരുദ്ധ ബ്യൂറോയുടെ 'പീഡനം'. ഖൈബർ-പക്തൂൺഖ്വ പ്രവിശ്യാ സർക്കാരിന്റെ ഹെലികോപ്റ്ററുകൾ അനധികൃതമായി ഉപയോഗിക്കുക വഴി ഖജനാവിന് 2.17 ദശലക്ഷം രൂപ നഷ്ടമാക്കിയെന്ന പരാതിയിലാണ് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നടപടി. 15 ദിവസത്തിനകം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്ന് ബ്യൂറോ ആവശ്യപ്പെട്ടു.
ഈ മാസം മൂന്നിന് ഇംറാൻ ഖാനെ ബ്യൂറോ വിളിച്ചുവരുത്തിയിരുന്നു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ 2013 മുതൽ ഇംറാന്റെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയാണ് അധികാരത്തിൽ. സർക്കാർ ഹെലികോപ്റ്ററുകൾ 72 മണിക്കൂർ നേരം ഖാൻ ഉപയോഗിച്ചെന്ന പരാതിയിലാണ് അഴിമതി വിരുദ്ധ ബ്യൂറോ പ്രാഥമിക അന്വേഷണം നടത്തുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഈ ഹെലികോപ്റ്ററുകൾ ഉപയോഗിക്കാൻ ഖാന് കഴിയില്ല.