Sorry, you need to enable JavaScript to visit this website.

ഐ ഫോണും ഐ ക്ലൗഡും പോലെയാണ് ശരീരവും മനസ്സുമെന്ന് നടി ലെന

കൊച്ചി- കഴിഞ്ഞ ജന്മത്തില്‍ ബുദ്ധ സന്യാസിയും ഈ ജന്മത്തില്‍ സൈക്കോളജിസ്റ്റും ചലച്ചിത്ര താരവുമാണ് ലെന. 
മിനിസ്‌ക്രീനിലൂടെ ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ലെന. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ലെന പിന്നീട് ശക്തമായി തിരികെ വരികയായിരുന്നു. തിരിച്ചുവരവില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ ലെനയ്ക്ക് സാധിച്ചു. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലും ലെന വളരെ സജീവമായിരുന്നു.

അടുത്തിടെ ലെനയുടെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പൂര്‍വ ജന്മത്തെ കുറിച്ച് ഓര്‍മയുണ്ടെന്നും അന്ന് താനൊരു ബുദ്ധ സന്യാസി  വയസ്സു വരെ ജീവിച്ച തന്റെ ബുദ്ധ സന്യാസികാലം ഓര്‍മയിലുണ്ടെന്നും ലെന പറയുമ്പോള്‍ ആളുകള്‍ക്കത് കൗതുകവും അഭിമുഖം നടത്തിയ ചാനലിന് കൂടുതല്‍ പേരിലേക്കെത്താനുള്ള വഴിയുമല്ലാതെ മറ്റൊന്നുമല്ല. 

തന്റെ കാര്യങ്ങളില്‍ വിമര്‍ശനവുമായി വരുന്നവര്‍ താന്‍ പറയുന്നത് കേള്‍ക്കണമെന്ന യാതൊരു നിര്‍ബന്ധവുമില്ലെന്നാണ് ലെനയുടെ പക്ഷം. താനിപ്പോള്‍ പറയുന്ന അറിവുകളൊന്നും ഒരു ജന്മം കൊണ്ട് നേടിയെടുത്തതല്ലെന്നും ഇപ്പോഴത്തെ ജീവിതകാലത്ത് വലിയ പ്രാരാബ്ധങ്ങളൊന്നമില്ലെന്നും കുടുംബത്തേയോ ബിസിനസിനേയോ കുറിച്ചൊന്നും ഓര്‍ത്ത് സമ്മര്‍ദ്ദമുണ്ടാകാറില്ലെന്നുമൊക്കെ ലെന പറഞ്ഞുവെക്കുന്നുണ്ട്. 

രാഷ്ട്രീയ പ്രേരിതമായോ മതപരമായോ ഒന്നുമല്ല താന്‍ സംസാരിക്കുന്നതെന്ന വാദവും ലെനയ്ക്കുണ്ട്. ഒരു മതത്തേയും പിന്തുടരാത്ത തന്റെ കുടുംബത്തില്‍ എല്ലാ മതക്കാരുമുണ്ടെന്നും അവര്‍ വിശദമാക്കുന്നു. എല്ലാ മതങ്ങളിലുള്ളവരുടേയും സൗഹൃദം കണ്ടുവളര്‍ന്നതിനാല്‍ ഇത്രയധികം മതങ്ങളെന്തിനെന്ന ചോദ്യവും തന്റെ ഉള്ളിലുണ്ടെന്ന് വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രി പറയുന്നു. 

ഐ ഫോണ്‍ 5 ഉണ്ടായിരുന്ന കാലത്തും ഐഫോണ്‍ 15 ഉണ്ടായപ്പോഴും ഒരേ ഐ ക്ലൗഡെന്ന പോലെയാണ് ശരീരവും മനസ്സുമെന്ന വാദവും ലെന നിരത്തുന്നു. ഐ ഫോണ്‍ മാറുമ്പോഴും ഐ ക്ലൗഡിലെ സ്‌റ്റോറേജുകളൊന്നും മാറുന്നില്ല. ഐഫോണ്‍ പോലെയാണ് മനുഷ്യ ശരീരങ്ങളെന്നും അവ മാറ്റിയാലും ഐക്ലൗഡു പോലുള്ള മനസ്സിലാണ് എല്ലാ ജന്മത്തിലേയും സ്‌റ്റോറേജുകള്‍ നടക്കുന്നതെന്നും അവര്‍ വിശദമാക്കുന്നു. 

മനസ്സിന് ശരീരവുമായി യാതൊരു ബന്ധവുമില്ലാത്തതിനാല്‍ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് ഓര്‍മയില്‍ തിരിച്ചറിയാനാവും. അതുകൊണ്ടാണ് കഴിഞ്ഞ ജന്മത്തില്‍ 63 വയസ്സുവരെ ജീവിച്ച ബുദ്ധ സന്യാസിയാണ് താനെന്ന് മനസ്സിലാകുന്നത്. 

ലെനയുടെ നിരവധി അഭിപ്രായങ്ങള്‍ക്കെതിരെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലെന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റല്ലെന്നാണ് സംഘടനയുടെ അഭിപ്രായം.

Latest News